June 10, 2026

യു ഡി എഫ് കുടുംബസംഗമം നടത്തി; മുഖ്യമന്ത്രി ഭരണം നടത്തുന്നത് സ്വന്തം കുടുംബത്തിന് വേണ്ടി: ലാവണ്യ ബല്ലാൽ

0
Img 20240424 200854
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാനന്തവാടി ഒണ്ടയങ്ങാടിയില്‍ കുടുംബസംഗമം നടത്തി. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ലാവണ്യ ബല്ലാല്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ രാഹുല്‍ഗാന്ധിക്ക് വോട്ടു ചെയ്യണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. വയനാട് രാഹുല്‍ഗാന്ധിക്ക് നല്‍കുന്ന ഓരോ വോട്ടും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ്.

കേരളത്തിലെ പാവപ്പെട്ട ജനങ്ങളെയോ അവരുടെ കുടുംബങ്ങളെയോ കാണാത്ത മുഖ്യമന്ത്രി സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് ഭരണം നടത്തുന്നതെന്നും ലാവണ്യ കുറ്റപ്പെടുത്തി. ഒണ്ടയങ്ങാടിയില്‍ നടന്ന കുടുംബസംഗമത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്മിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ലേഖ രാജിവന്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുനില്‍ ആലിക്കല്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍, ബൂത്ത് പ്രസിഡന്റ് സിജോ കാരക്കട, സോമന്‍, ചാക്കോ, ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *