ലോക്സഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളും ഹരിത മാതൃക ബൂത്തുകൾ
കൽപ്പറ്റ: ജില്ലയിലെ മുഴുവൻ ബൂത്തുകളും മാലിന്യ സംസ്കരണത്തിൽ മാതൃകയാവുന്ന രീതിയിലാണ് ഇത്തവണ ബൂത്തുകൾ ഒരുക്കിയിട്ടുള്ളത്. എല്ലാ ബൂത്തുകളിലും ഒറ്റ തവണ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പൂർണമായും ഒഴിവാക്കികൊണ്ടും മാലിന്യം ശാസ്ത്രീയമായി പരിപാലിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയുണ്ട്. ഓരോ ബൂത്തിലും ഒരു ഹരിത കർമ്മ സേനാംഗത്തിന് ചുമതല നൽകിയിട്ടുണ്ട്. തരം തിരിച്ച് മാലിന്യം ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം തന്നെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. ജോയിന്റ് ഡയറക്ടർ ഓഫീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷൻ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ശുചിത്വ -മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്.





Leave a Reply