May 5, 2024

ബിജെപി സർക്കാരിന്റെ ലേബർ കോഡിനെതിരെ വോട്ട് ചെയ്യുക; ആർഎസ്എസ് – ബിജെപി ഫാസിസത്തെ പരാജയപ്പെടുത്തുക: ടിയുസിഐ 

0
Img 20240425 175948

കൽപ്പറ്റ: ഇന്ത്യൻ തൊഴിൽ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സന്ദർഭത്തിലാണ് 44 തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് കേന്ദ്രസർക്കാർ നാല് ലേബർ കോഡുകൾ 2020-ൽ പാസ്സാക്കിയത്. തൊഴിലാളി വർഗ്ഗത്തിന്റെ തൊഴിലവകാശങ്ങളും പണിമുടക്കാനുള്ള അവകാശവും ഉൾപ്പെടെ തിരസ്കരിക്കുന്ന നിയമങ്ങളാണ് നാല് ലേബർ കോഡുകളുടെ ഉള്ളടക്കം.

ഇതിന്റെ മുന്നോടിയായി ഒക്യുപേഷൻ സേഫ്റ്റി ഹെൽത്ത് കണ്ടീഷൻ കോഡിൽ രാജ്യത്തെ അൻപത് ശതമാനത്തിൽ അധികം വരുന്ന കർഷകതൊഴിലാളികളെ ഒഴിവാക്കിയിരിക്കുന്നു. “300 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന കമ്പനികൾക്ക് തൊഴിൽ വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്നും സംസ്ഥാനത്തിൻ്റെ അനുമതിയില്ലാതെ പിരിച്ചുവിടൽ നൽകാമെന്നും നിയമം ഉള്ളതിനാൽ പുതിയ കോഡുകൾ വാടകയ്ക്കെടുക്കൽ (കരാർ തൊഴിൽ) നയത്തിന് വഴിയൊരുക്കുന്നു.

തോട്ടം മേഖലയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തി ടീ ടൂറിസം ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2020 ലെ ടീ പ്രൊമോഷൻ ആൻഡ് ഡെവലപ്‌മെൻ്റ് ബില്ലും ആഗോളീകരണ നയങ്ങളുടെ തുടർച്ചയായ ഘടനാ ക്രമീകരണം തോട്ടം മേഖലയെ ടൂറിസത്തിനായി പരിവർത്തനപ്പെടുത്തുകയും തോട്ടം തൊഴിൽ എന്ന പരമ്പരാഗത തൊഴിലിടം തന്നെ അപ്രത്യക്ഷമാകുന്നതിനും വഴി തെളിക്കുന്നു.

ഒരു വർഷത്തെ പോരാട്ടങ്ങളെ തുടർന്ന് പാർലമെന്റിൽ റദ്ദ്‌ ചെയ്ത കർഷകമാരണ നിയമങ്ങളിലെ വ്യവസ്ഥകൾ തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 13 ന്, കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) നൽകിയ ആഹ്വാനത്തെ തുടർന്ന് കർഷക സംഘങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമര രംഗത്താണ്. കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്പി) വിളകൾ വാങ്ങുന്നതിനുള്ള നിയമപരമായ ഗ്യാരണ്ടിയും കാർഷിക വായ്പ എഴുതിത്തള്ളലും. ആവശ്യപ്പെട്ടാണ് കർഷക സമരം ഒരു വർഷത്തിന് ശേഷവും തുടരുന്നത്.

തൊഴിലാളി വർഗ്ഗ അവകാശങ്ങളും കർഷക – കർഷക തൊഴിലാളി മാരണ നിയമങ്ങളുടെ ഉള്ളടക്കവും റദ്ദ് ചെയ്യാണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന പോരാട്ടങ്ങളുടെ വിധിയെഴുത്തായി 18-ാം ലോക്സഭാ തിരഞ്ഞെടുപ്പിനെ ഏറ്റെടുക്കണം ഇന്ത്യൻ തൊഴിലാളി വർഗ്ഗവും കർഷക-കർഷക തൊഴിലാളിവർഗ്ഗവും ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ഹിന്ദുത്വ RSS ബി ജെ പി നവ ഫാസിസത്തെ അധികാർത്തിൽ നിന്നു് ഒഴിവാക്കാനാവും. ഇന്ത്യൻ തൊഴിലാളിവർഗ്ഗം ഈ തിരഞ്ഞെടുപ്പിൽ ലേബർ കോഡുകൾക്കെതിരായി വോട്ട് രേഖപ്പെടുത്തണമെന്ന് ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *