May 5, 2024

പുൽപ്പള്ളിയിലെ സംഘർഷം: ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ടി. സിദ്ദിഖ് എംഎൽഎ ആവശ്യം: മറുപടി നൽകി ബത്തേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് 

0
Img 20240425 171947

ബത്തേരി: പുൽപ്പള്ളിയിലെ സംഘർഷവുമായി ജനങ്ങൾക്കെതിരെ എടുത്ത കേസ്സുകൾ പിൻവലിക്കുന്നതുമായി താങ്കൾ കേരളാ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷണത്തിനായി എൻറെ ഓഫീസിലേക്ക് അയച്ചുതന്നിട്ടുള്ളതും, പരാതിയിൽ അന്വേഷണം നടത്തിയിട്ടുള്ളതുമാണെന്ന് ബത്തേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി. സിദ്ദിഖ് എംഎൽഎക്ക് നൽകിയ മറുപടിയിൽ പറയുന്നു.

പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പാക്കം എന്ന സ്ഥലത്ത് പോൾ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 17ന് വയനാട് ജില്ലയിൽ എൽ.ഡി.എഫും, യൂ.ഡി.എഫും ഹർത്താൽ ആഹ്വാനം ചെയ്തിരുന്നതാണ്.

കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട പോൾ എന്നയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഫോറസ്റ്റ് ഓഫീസർമാരുടെ അകമ്പടിയിൽ വീട്ടിലേക്ക് കൊണ്ടുപോകുംവഴി ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വാഹനം തടഞ്ഞിരുന്നു. തുടർന്ന് 12.30ന് പുൽപ്പള്ളി ബസ്റ്റാന്റിൽ നൂറോളം ആളുകൾ സംഘംചേർന്ന് കുറ്റം ചെയ്യണമെന്ന കരുതലോടും, ഉദ്ദേശത്തോടും കൂടി ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി എത്തിയ സമയം താങ്കളടക്കമുള്ള ജനപ്രതിനിധികൾക്കു നേരെയും, ഉദ്യോഗസ്ഥർക്കുനേരെയും കുപ്പിയും മറ്റും വലിച്ചറിഞ്ഞ് സ്ഥലത്ത് സംഘർഷ സൃഷ്ടിച്ചു.

തുടർന്ന് സ്ഥലത്ത് ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പുൽപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയ അനന്തകൃഷ്ണനും പോലീസ് പാർട്ടിയും മതിയായ ബലം പ്രയോഗം നടത്തി ആളുകളെ പിരിച്ചുവിട്ടിട്ടുള്ളതാണ്. തുടർന്നും ഒരു കൂട്ടം ആളുകൾ ന്യായവിരോധമായി സംഘം ചേർന്ന് മൃതദേഹം കയറ്റിയ ആംബുലൻസിന് പുൽപ്പള്ളി ബസ്സ്റ്റാന്റിൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്നത് കണ്ട് പോലീസ് പാർട്ടി മതിയായ ബലം പ്രയോഗം നടത്തി ജനങ്ങളെ നീക്കം ചെയ്യുകയും ചെയ്തു.

പ്രശ്നക്കാർക്കെതിരെ SUO MOTTO ആയി പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 154/24 U/S 83,143,147 r/w149 IPC ആയും, കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും, താങ്കളുടെ പരാതിയിലോ, ബഹു-സുൽത്താൻ ബത്തേരി എം.എൽ.എ ആയ ശ്രീ ഐ.സി ബാലകൃഷ്ണൻ എന്നവരുടെ പരാതിയിലെ പുൽപ്പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേസ്സുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നുള്ള കാര്യവും, നിയമലംഘനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള പരാതികളിൻമേലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കത്തിൽ വ്യക്തമാക്കി.

ഈ കേസുകളെല്ലാം നിലവിൽ അന്വേഷണാവസ്ഥയിലാണെന്നും, കേസുകളുടെ അന്വേഷണത്തിൽ കണ്ടെത്തുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്നും ബത്തേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് ടി. സിദ്ദിഖ് എംഎൽഎക്ക് നൽകിയ കത്തിൽ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *