കിറ്റ് വിവാദം പുകയുന്നതിനിടെ വയനാട്ടിൽ വീണ്ടും ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു: കിറ്റുകൾ കണ്ടെടുത്തത് ബിജെപി അനുഭാവിയുടെ വീട്ടിൽ നിന്ന്
കൽപ്പറ്റ: കിറ്റ് വിവാദം പുകയുന്നതിനിടെ വയനാട്ടിൽ വീണ്ടും ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു. 176 ഭക്ഷ്യക്കിറ്റുകൾകൂടി കണ്ടെത്തി. കൽപറ്റക്ക് സമീപം തെക്കുംതറയിൽ വീടിനുള്ളിലാണ് 176 ഭക്ഷ്യക്കിറ്റുകൾ കണ്ടെത്തിയത്. പൊലീസും തിരഞ്ഞെടുപ്പ് സ്‌ക്വാഡും സംയുകതമായി നടത്തിയ തിരച്ചിലിലാണ് ഭക്ഷ്യക്കിറ്റുകൾ കണ്ടെത്തിയത്. ബിജെപി അനുഭാവി വി.കെ. ശശിയുടെ വീട്ടിൽനിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്. നേരത്തെ വയനാട്ടിലെ കിറ്റ് വിവാദത്തിൽ പങ്കില്ലെന്ന പ്രതികരണവുമായി ബി.ജെ.പി രംഗത്ത് എത്തിയിരുന്നു.
പിടിച്ചെടുത്തത് ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാനായി ഭക്തൻ തയ്യാറാക്കിയ കിറ്റുകളാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. വോട്ടർമാർക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കിറ്റുകൾ ഇന്നലെ രാത്രി ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ബത്തേരിയിൽ ആവശ്യസാധനങ്ങൾ അടങ്ങിയ 1500 ഓളം കിറ്റുകൾ പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു.





Leave a Reply