ഹരിതചട്ടപാലനം: മാതൃകയായി വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ
കൽപ്പറ്റ: മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കി ഹരിത തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളായ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂൾ എന്നിവടങ്ങളിൽ ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് ശ്രദ്ധേയമായത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾക്ക് പകരം കഴുകി വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങൾ, കുപ്പി വെള്ളത്തിന് പകരം വാട്ടർ കിയോസ്കുകൾ , മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ എന്നിവ ഒരുക്കി. കുടുംബശ്രീ നടത്തുന്ന ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.
എല്ലാ വിതരണ കേന്ദ്രങ്ങളിലും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനായി ഹരിത കർമ്മസേനയെ ചുമതലപ്പെടുത്തിയിരുന്നു. ഹരിത ചട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ബ്ലോക്ക് തദ്ദേശ തല ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസർമാർ പരിശോധന നടത്തി.
ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ. റഹിം ഫൈസൽ, കെ.ബി നിധി കൃഷ്ണ, പി.എസ് സഞ്ജയ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കെ. അനൂപ്, ഡി.ഇ.ഒ പി. വിഷ്ണു, ബ്ലോക്ക് നോഡൽ ഓഫീസർ ഇ സുസ്മിത, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സജീവ്, പി.കെ സഹല തസ്നീം, എസ്.ഷൈജു, ബ്ലോക്ക് ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസർമാരായ ഷിനി വർഗ്ഗീസ്, റോഷ്നി തോമസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.





Leave a Reply