May 2, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്: വയനാട് മണ്ഡലം മൂന്ന് സ്വീകരണ കേന്ദ്രങ്ങള്‍

0
Img 20240425 185056
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും സ്‌ട്രോങ്ങ് റൂം സജ്ജീകരിച്ചിരിക്കുന്നത് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലാണ്.

മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് എന്നിവടങ്ങളാണ് സ്വീകരണ കേന്ദ്രങ്ങള്‍. സ്വീകരണം പൂര്‍ത്തിയാകുന്നതോടെ വോട്ടിങ്ങ് യന്ത്രങ്ങള്‍ മുട്ടിലിലെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റും. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂം ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സാ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *