May 2, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്; അധിക സുരക്ഷാ പട്ടികയില്‍ 194 ബൂത്തുകള്‍

0
Img 20240425 185056dotzhvq
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ 189 പ്രത്യേക സുരക്ഷാ ബൂത്തുകള്‍ മൂന്ന് പ്രശ്ന ബാധിത ബൂത്തുകള്‍, രണ്ട് വള്‍നറബിള്‍ ബൂത്ത് എന്നിങ്ങനെ 194 ബൂത്തുകളില്‍ അധിക സുരക്ഷാ സംവിധാനങ്ങളുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 50, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ആറ്, തിരുവമ്പാടി 23, ഏറനാട് മൂന്ന്, നിലമ്പൂര്‍ 56, വണ്ടുര്‍ 23 പ്രത്യേക സുരക്ഷാ ബൂത്തുകളാണ് ഉള്ളത്.

മാനന്തവാടി രണ്ടും, തിരുവമ്പാടി ഒരു പ്രശ്ന ബാധിത ബൂത്തുമാണുള്ളത്. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ രണ്ട് വള്‍നറബിള്‍ ബൂത്തുമാണുള്ളത്. സുരക്ഷാ ബൂത്തുകളില്‍ സുഗമമായ പോളിങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *