May 2, 2026

‘മതേതരത്വത്തിന്റെ മാനിഫെസ്റ്റോ’ വിതരണോദ്ഘാടനം നടത്തി 

0
Img 20240425 193843
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ജനാധിപത്യത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും മതനിരപേക്ഷത കടുത്ത വെല്ലുവിളി നേരിടുകയും ചെയ്യുന്ന സന്ദർഭത്തിൽ ബഹുസ്വരതയുടെയും സാമൂഹികനീതിയുടെയും മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന എസ്. വൈ.എസ് പുറത്തിറക്കിയ ‘മതേതരത്വത്തിന്റെ മാനിഫെസ്റ്റോ’ ബുക്‌ലെറ്റ് വിതരണത്തിന്റെ വെള്ളമുണ്ട സോൺ തല ഉദ്ഘാടനം ജനതാദൾ എസ് അഖിലേന്ത്യ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

എസ്.വൈ.എസ് സോൺ ഭാരവാഹികളായ ഉബൈദ് സഖാഫി പുളിഞ്ഞാൽ,ഹാരിസ് മാണിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു. തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയതാണ് ബുക്‌ലെറ്റ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *