May 5, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്; വനിതാ ബൂത്ത് യൂത്ത് ബൂത്ത്; ബൂത്തുകള്‍ പലവിധം

0
Img 20240425 185056rtzzcjm

കൽപ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 49 മാതൃകാപോളിങ് സ്റ്റേഷനുകളാണുള്ളത്. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍.

മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം. വോട്ടര്‍ സഹായ സംവിധാനം. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും വോട്ടുചെയ്യാന്‍ പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത്തവണ സ്ത്രീകള്‍ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിട്ടുള്ള ബൂത്തുകളും വയനാട്ടില്‍ സജ്ജീകരിക്കുന്നുണ്ട്.

കല്‍പ്പറ്റ ഫിദായത്തുള്‍ ഇസ്ലാം മദ്രസ യു.പി സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി.സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവയാണിത്. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളായിരിക്കും. യൂത്ത് ബൂത്തും ഇത്തവണത്തെ പ്രത്യേകതയാണ്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ചെട്ട്യാലത്തൂര്‍, കുറിച്യാട് എന്നിവങ്ങളാണ് യൂത്ത് ബൂത്ത് ഒരുങ്ങുക. ഇവിടെ യുവാക്കളായിരിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *