May 3, 2026

വയനാട് ഡി സി സിയുടെ പേരിൽ വ്യാജ വീഡിയോ: ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

0
Img 20240426 164639
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ഡി സി സിയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന വിധത്തിലുള്ള ഒരു വ്യാജ വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി ബോധപൂർവ്വം നിർമ്മിച്ച് വിതരണം ചെയ്യുന്ന ഈ വിഡിയോ നിർമ്മിച്ചവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും, പ്രസ്‌തുത വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപെട്ടു. വീഡിയോയുടെ പകർപ്പ് സഹിതമാണ് പരാതി നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *