May 1, 2026

കവർച്ചാ കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ 

0
Img 20240427 205741
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: കവർച്ചാ കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട് വർഷങ്ങൾക്കു ശേഷം പിടിയിൽ. കമ്പളക്കാട് മാളിയേക്കൽ വീട്ടിൽ മഹറൂഫ് (40) നെയാണ് തിരുനെല്ലി പോലീസ് നാട്ടിലേക്ക് വരും വഴി കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

2016 ഫെബ്രുവരിയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിർത്തി ആക്രമിച്ച് മുതലുകൾ കവർച്ച ചെയ്യാൻ ശ്രമിച്ച നാല് പേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് മഹറൂഫ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലാൽ. സി. ബേബിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സരിത്ത്, വിനീത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *