May 5, 2026

എഎംഎഐ വയനാട് ജില്ലാ സമ്മേളനം നടത്തി

0
Img 20240429 155204
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരിയിൽ വെച്ച് നടന്നു.സുൽത്താൻ ബത്തേരി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർ പേഴ്‌സൺ എൽസി പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. എഎംഎഐ ജില്ലാ പ്രസിഡന്റ്റ് ഡോ. രാജ്മോഹൻ പി.ആർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സി.ഡി ലീന മുഖ്യാതിഥിയായിരുന്നു ഡോ. സുധീർ എം സ്റ്റേറ്റ് കമ്മിറ്റി റിപ്പോർട്ടും ഡോ. ലീഷിത സുജിത് സ്റ്റേറ്റ് വനിത കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.

എഎംഎഐ സംസ്ഥാന ട്രഷറർ ഡോ. മുഹമ്മദ് റാസി സ്വാഗതം പറയുകയും ഡോ. എബി ഫിലിപ് വയനാട് ജില്ലാ കമ്മിറ്റി റിപ്പോർട്ടും, ഡോ. അപർണ്ണ പദ്‌മനാഭൻ ജില്ലാ വനിത കമ്മിറ്റി റിപ്പോർട്ടും, ഡോ. രോഹിത് ഭഗീരഥൻ ജില്ലാ കമ്മിറ്റി അക്കൗണ്ടുകളും അവതരിപ്പിച്ചു.

2024-25 വർഷത്തിലെ ജില്ലാ കമ്മിറ്റിയിൽ ഡോ. പ്രിയ ജിൽസ് – വയനാട് ജില്ലാ പ്രസിഡന്റ്, ഡോ. രോഹിത് ഭഗീരഥൻ -വയനാട് ജില്ലാ സെക്രട്ടറി, ഡോ. രേഖ വനിത കമ്മിറ്റി- ചെയർ പേഴ്സ‌ൺ, ഡോ. വിഭ അരുൺ- വനിത കമ്മിറ്റി കൺവീനർ, ഡോ ജിതിൻ രാജ്- ജില്ലാ ട്രഷറർ എന്നിവർ ചുമതല ഏറ്റെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *