May 18, 2024

വധശ്രമം; ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചവർ പിടിയിൽ  

0
Img 20240505 200240

തൊണ്ടർനാട് :വെള്ളമുണ്ട സ്വദേശികളായ കുനിയിൽ വീട്ടിൽ അബ്ദുൽ ജലീൽ(37), ചെറിയാണ്ടി വീട്ടിൽ ഷമീർ(37), മണിമ വീട്ടിൽ മുത്തലിബ്(31) എന്നിവരെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. ഒന്നാം പ്രതിയായ അബ്ദുൾ ജലീൽ നിരവധി കേസുകളിൽ പ്രതിയാണ്. 2024 മെയ് നാല് വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാഞ്ഞിരങ്ങാട് ജംഗ്ഷനിലുള്ള ഹോട്ടലിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറി ഹോട്ടൽ നടത്തിപ്പു കാരിയായ സ്ത്രീയെയും രണ്ട് ഹോട്ടൽ തൊഴിലാളികളെയും ആക്രമിക്കുകയും, ഹോട്ടലിലെ ഫർണിച്ചറുകൾ അടിച്ചു നശിപ്പിക്കുകയും ചെയ്‌തുവെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

തൊണ്ടർനാട് ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ. എസ്. എസ് ബൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർന്മാരായ ദാസൻ,മൊയ്തു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജിത്, ബിജു, ജിമ്മി ജോർജ്, ലിതിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *