വനാവാസ വ്യവസ്ഥകൾക്ക് നശിപ്പിക്കുന്ന നയങ്ങൾ വനം വകുപ്പ് തിരുത്തണം: ഓയ്സ്ക്ക കൽപ്പറ്റ ചാപ്റ്റർ
കൽപ്പറ്റ: വനാവാസ വ്യവസ്ഥയേയും ജലസുരക്ഷയേയും ബാധിക്കുന്ന യൂക്കാലി പോലുള്ള ജലമൂറ്റി മരങ്ങൾ നട്ട്, വനാവാസ വ്യവസ്ഥ തകർക്കുന്ന നയങ്ങൾ വനം വകുപ്പ് നിർത്തണമെന്ന് ഓയ്സ്ക്ക കൽപ്പറ്റ ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു.
വന നയത്തിൽ വനങ്ങൾ, വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. കേരളമാകെ മനുഷ്യ – വന്യജീവി സംഘർഷം യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ വനംവകുപ്പ് ഇത്തരമൊരു ഉത്തരവ് ഇറക്കിയത് പരിസ്ഥിതി വിരുദ്ധ നയമാണ്.
ഇത്തരം മരങ്ങൾ നട്ടുപിടിപ്പിച്ചത് വലിയ വരൾച്ച, ജലക്ഷാമം, വന്യജീവി പ്രശ്നങ്ങൾ തുടങ്ങിയ പരിസ്ഥിതി ദുരന്തങ്ങൾക്കാണ് കാരണമായത്. നമ്മുടെ സ്വാഭിവിക വനങ്ങളിലും അതിനോടെ ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലും സ്ഥിതിചെയ്യുന്ന അനേകം നെൽവയലുകളും ചതുപ്പുകളും, നദികളുടെ കൈവഴികളും വറ്റിപോകാൻ ഇത്തരം തോട്ടങ്ങൾ കാരണമായിട്ടുണ്ട്.
ഇതിൽ യൂക്കാലിപ്റ്റസ് വൃക്ഷങ്ങൾ നാശങ്ങൾ ഉണ്ടാക്കിയതിൽ പ്രധാന പ്രതിസ്ഥാനത്ത് നിൽക്കുന്നു. ഇത്തരം വന നശീകരണ നയങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. അബ്ദുൾ റഹിമാൻ, ഡോക്ടർ. എ.ടി.സുരേഷ്, രമേശ് മാണിക്കൻ, ബേബി മാത്യൂ, എൽദോ. കെ. ഫിലിപ്പ്, ലൗലി അഗസ്റ്റിൻ, എസ്. എ. നസീർ, വി.പി. രത്ന രാജ്, മുഹമ്മദ്. എം, സിറാജുദീൻ സി.കെ., സി.ഡി. സുനീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.





Leave a Reply