യാത്രയയപ്പ് നൽകി
പുൽപ്പള്ളി : പുൽപ്പള്ളി ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ നിന്നും 23- വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച കെ പ്രഹ്ലാദന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
പുൽപ്പള്ളി ഔട്ട്ലെറ്റ് മാനേജർ മിഥുൻ രാജ് അധ്യക്ഷനായിരുന്ന പ്രോഗ്രാമിൽ ജിമ്മി ജോസ് സ്വാഗതം ആശംസിച്ചു.
അനീഷ് കെ. എ, അനു ആനന്ദ്, ദീപാ ഷാജി, അലീന ജോസ്, കെ പ്രഹ്ലാദന് ആശംസകൾ അർപ്പിച്ചു.സഹപ്രവർത്തകർ പൊന്നാടയണിയിച്ചും, മൊമെന്റോവും നൽകി കെ പ്രഹ്ലാദനെ ആദരിച്ചു.
അനീഷ് വി.ജി നന്ദി പറഞ്ഞു. സുധാ ഷിമോദ്, സന്തോഷ്, ടോമി എം. ജെ, സുബ്രഹ്മണ്യൻ, സിംങ്കാൾ, പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply