May 15, 2026

ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ ക്യാമ്പ് സമാപിച്ചു

0
20240603 090727
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : താളൂർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ നിർവഹിച്ചു. ജില്ലാ ചീഫ് കോർഡിനേറ്റർ ഡിന്റോ ജോസ് അധ്യക്ഷതവഹിച്ചു. സുല്‍ത്താന്‍ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, കെപിസിസി മെമ്പർ പി.പി ആലി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ക്യാമ്പിൽ വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകളും കുട്ടികളുടെ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. സമാപന സമ്മേളനം കെപിസിസി മെമ്പർ കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ,ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ ഷാഫി പുൽപ്പാറ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അമൽ ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് നിത കെ , എന്നിവർ വിവിധ സെഷനുകളിലായികുട്ടികളുമായി സംവദിച്ചു. തുടർന്ന് നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ സിയാ പോൾ( പ്രസിഡണ്ട്) ആദ്യസൂര്യൻ (ജനറൽ സെക്രട്ടറി) ബേസിൽ വർഗീസ് (ട്രഷറർ ) അഭിന മോഹൻ, വൈഗ സുമേഷ് (വൈസ് പ്രസിഡന്‍റുമാർ) എല്‍റ്റ മരിയ സജി, അശ്വന്ത് വി. ശശികുമാർ (ജോയിൻ സെക്രട്ടറിമാർ ) അർഷിദ, എൽന സാറ സജി, മുഹമ്മദ് മിൻഹാജ്, അലൻ ജോസഫ് , (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ ജില്ലാ ഭാരവാഹികളായും സംസ്ഥാന പ്രതിനിധികളായി ജനിയാ മരിയ, രേഷ്മ, മുഹമ്മദ് ഷഹീൻ, എയ്ഞ്ചൽ ബെന്നി , റിസ്വാൻ ഹാഷിം എന്നിവരേയും തിരഞ്ഞെടുത്തു. ജില്ലാ കോഡിനേറ്റർമാരായ ഷഫീഖ് സി, അനൂപ് കുമാർ, കെ.എസ് സതീശ് നെൻമേനി, ജിജി വർഗീസ് ബ്ലോക്ക് ചീഫ് കോഡിനേറ്റർമാരായ സുകന്യ അഷിന്‍, ശശികുമാർ, ജോയ്സി ഷാജു, പ്രസന്ന ശശീന്ദ്രൻ,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *