June 21, 2024

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  6,50,000 രൂപ നഷ്ടമായതായി പരാതി

0
Img 20240608 Wa01122

– ജാഗരൂകരാകണം- വയനാട് പോലീസ്

 

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായി 6,50,000 രൂപ നഷ്ടമായതായി പരാതി. വൈത്തിരി സ്വദേശിയാണ് ഇത് സംബന്ധിച്ച് വയനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ അന്വേഷണം നടത്തി വരുകയാണെന്നും, ജനങ്ങള്‍ ഇത്തരം ഓണ്‍ലൈണ്‍ കെണികളില്‍ കുടുങ്ങാതെ ജാഗരൂകരാകണമെന്നും വയനാട് ജില്ലാ പോലീസ് അറിയിച്ചു.

 

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ട്രേഡിങ് നടത്തുന്നവരുടെ ഫോണ്‍ നമ്പരുകളും മറ്റു വിവരങ്ങളും ശേഖരിച്ച് വാട്‌സ്ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും നിരന്തരം ബന്ധപ്പെട്ട് കൂടുതല്‍ ലാഭകരമായി ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വ്യാജ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൈറ്റുകളുടെ ലിങ്ക് അയച്ചുകൊടുത്ത് അതിലൂടെ പണം തട്ടിയെടുക്കുന്ന രീതിയാണിത്. ഇത്തരം സൈറ്റുകളില്‍ സൈന്‍ ഇന്‍ ചെയ്തു കയറുന്നവര്‍ക്ക് മറ്റു ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകളില്‍ ട്രേഡിങ് നടത്തുന്നതുപോലെ ഷെയറുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ലാഭ നഷ്ട കണക്കുകളും ബാലന്‍സും കൃത്രിമമായി കാണിക്കുകയും ചെയ്യും. ഇത് കണ്ട് വിശ്വസിക്കുന്നവര്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയും ചെയ്യും. പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് ചതി മനസിലാകുക.

 

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാ ൽ ഒരുമണിക്കൂറിനകം (ഗോൾഡൻ ഹൗർ) തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *