കമ്പളക്കാട് ടൗണിലെ കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കരണവും ഹരിത കർമ്മ സേനയുടെ പ്രവർത്തനവും കാര്യക്ഷമമാക്കണം
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി
കല്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ ദ്വൈ വാർഷിക ജനറൽബോഡിയോഗത്തിൽ കമ്പളക്കാട് ടൗണിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണത്തിന്റെ അപാകതകളെ കുറിച്ചും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹരിത കർമ്മ സേനയുടെ കാര്യക്ഷമമല്ലാത്ത പ്രവർത്തനങ്ങളെക്കുറിച്ചും പ്രമേയം പാസാക്കി. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ സംസാരിച്ചു.
2022-24 വർഷത്തെ ജനറൽബോഡിയോഗവും ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിക്കൽ ചടങ്ങും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യാതിഥിയായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സിദ്ദിഖ് സംബന്ധിച്ചു . സംസ്ഥാന ജില്ലാ ഭാരവാഹികളും യൂണിറ്റ് കമ്മിറ്റി അംഗങ്ങളും യൂണിറ്റിലെ മുന്നൂറോളം മെമ്പർമാരും ദൈവാർഷിക ജനറൽബോഡി യോഗത്തിൽ പങ്കെടുത്തു.
2024-26 വർഷത്തേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ, ജനറൽ സെക്രട്ടറി താരിഖ് അൻവർ കടവൻ, ട്രഷറർ സി രവീന്ദ്രൻ,
വൈസ് പ്രസിഡണ്ട് മാരായി സി കെ വിനോദൻ വാവാച്ചി, അബ്ദുൽസലാം ഐഡിയൽ, ഷൈജൽ കുന്നത്ത്, ജോയിൻ സെക്രട്ടറിമാരായി ജംഷീദ് കിഴക്കയിൽ, മുത്തലിബ് ലിച്ചി, ഹസ്സൻ സി ടി എന്നിവരെയും തെരഞ്ഞെടുത്തു.
Leave a Reply