September 24, 2026

കുത്തനെ ഇടിഞ്ഞ് സ്വർണ വില; ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

0
Img 20240608 Wa01702
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു.1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ് ഗ്രാമിന് 100 രൂപ താഴ്ന്ന് 6570 ആയി ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്‌ച രേഖപ്പെടുത്തിയത്.

 

ഇന്നലെ പവൻ വില 240 രൂപ വർധിച്ച് വീണ്ടും 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത് കഴിഞ്ഞ മാസം 20-ന് 55 120 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടിരുന്നു. തുടർന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും ആയിരുന്നു സ്വർണവില.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *