അർഹമായ അഡ്മിഷൻ നിഷേധിച്ച സംഭവം: മേരി മാതാ കോളേജിലേക്ക് എസ്എഫ്ഐ പ്രതിഷേധം
മാനന്തവാടി: അർഹമായ അഡ്മിഷൻ നിഷേധിച്ച കോളേജ് അധികൃതരുടെ നിലപാടിൽ മനം നൊന്ത് വിദ്യാർഥി ആത്മഹൃത്യക്ക് ശ്രമിച്ച സംഭവത്തിൽ മേരിമാത കോളേജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. ഒണ്ടയങ്ങാടി ടൗണിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കോളേജിൻ്റെ രണ്ടാം ഗേറ്റിൽ പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് വിദ്യാർഥികൾ ഗേറ്റ് ചാടിക്കടന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് കോളേജ് മാനേജ്മെൻ്റുമായി വിദ്യാർഥി നേതാക്കൾ നടത്തിയ ചർച്ചയിൽ വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന കോളേജ് മാനേജ്മെൻ്റിന്റെ ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു.
നിരവധി വിദ്യാർഥികൾ മാർച്ചിൽ പങ്കാളികളായി. പ്രതിഷേധ സമരം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം സാന്ദ്ര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ആദർശ്,എസ് പ്രസിഡൻ്റ് അപർണ ഗൗരി, സായന്ത് കൃഷ്ണ, സി ടി ആദിത്ത്, എ അബിൻ ബാബു, സി ആർ വിഷ്ണു, എം റിൻഷാദ്, കെ ആർ ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply