April 17, 2026

രാഹുൽ ഗാന്ധിക്ക് വയനാട്ടുകാരെ വഞ്ചിച്ചു; ഇ ജെ ബാബു

0
Img 20240608 205551
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: വയനാട് മണ്ഡലം ഒഴിയാനുളള രാഹുല്‍ ഗാന്ധിയുടെ തീരുമാനം രാഷ്ട്രീയ നെറികേടാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു. അഞ്ചുവർഷം മുമ്പ് വയനാട്ടിലേക്ക് ആദ്യമായി മത്സര രംഗത്ത് വന്ന നെഹ്റു കുടുംബാംഗത്തെ വന്‍ ഭൂരിപക്ഷം നൽകിയാണ് വയനാട്ടുകാർ വിജയിപ്പിച്ചത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമാണ് റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം പോലും രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. ജനാധിപത്യ സംവിധാനത്തിൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് ആദ്യ സംഭവമൊന്നുമല്ല. മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ട് ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ ഇതിനുമുമ്പും ആളുകൾ മത്സരിച്ചിട്ടുണ്ട്. എന്നാൽ വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം റായ്ബറേലിയിൽ കൂടി മത്സരിക്കുന്നുണ്ട് എന്ന് പറഞ്ഞത്. ഇപ്പോൾ വയനാടിനെ ഉപേക്ഷിച്ച് റായ്ബറേലി നിലനിർത്തുന്നത് നീതികേടാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *