നിയമസഭ സമ്മേളനം നാളെ മുതൽ
തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനം 28 ദിവസം ചേരാനാണ് നിലവിലെ തീരുമാനം. അടുത്ത മാസം 25 വരെ സമ്മേളനം തുടരാനാണ് തീരുമാനം. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്.
സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂണ്‍ 10 ന് രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അല്പസമയം സഭാ നടപടികള്‍ നിര്‍ത്തിവച്ച്, 15ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. തുടർന്ന് സമ്മേളനം വീണ്ടും ആരംഭിക്കുന്നതാണ്.
Leave a Reply