അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു
കൽപ്പറ്റ: മേപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അനധികൃതമായ സൂക്ഷിച്ചിരുന്ന 35 പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തി സിലിണ്ടറുകള്‍ പിടിച്ചെടുത്തത്. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ 2002ലെ പെട്രോളിയം നിയമപ്രകാരവും, 1955ലെ അവശ്യസാധന നിയമപ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത സംഭരണവും ഉപയോഗവും കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്.





Leave a Reply