വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മാനന്തവാടിയിൽ യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനം
മാനന്തവാടി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മാനന്തവാടി യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. എ.ഐ.സി.സി സെക്രട്ടറി പി.കെ. ജയലക്ഷ്മി, നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ അഡ്വ. എൻ.കെ. വർഗീസ്, കൺവീനർ പടയൻ മുഹമ്മദ്, പി.വി. ജോർജ്, ടി. മൊയ്തു, എ.എം. നിഷാന്ത്, ജോസഫ് കളപ്പുര, മീനാക്ഷി രാമൻ, പി.വി.എസ്. മൂസ, ജേക്കബ് സെബാസ്റ്റ്യൻ, ഷിബു കെ. ജോർജ്, പി.എം. ബെന്നി, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, എം. അബ്ദുറഹിമാൻ, സി. കുഞ്ഞബ്ദുള്ള, സാബു പൊന്നിയിൽ, ബ്രാൻ അഹമ്മദ് കുട്ടി, കടവത്ത് മുഹമ്മദ്, സിൽവി തോമസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.





Leave a Reply