ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
തിരുവനന്തപുരം: ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. 52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽവരും. ജൂലായ് 31-നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി.
തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്തും കടലിൽപ്പോകാം.





Leave a Reply