June 14, 2024

പതിവുതെറ്റിക്കാതെ പഠനോപകരണങ്ങളുമായി ഇത്തവണയും ജുനൈദ് കൈപ്പാണിയെത്തി

0
Img 20240609 Wa01052

തിരുനെല്ലി: പതിവുതെറ്റിക്കാതെ പഠനോപകരണങ്ങളുമായി ഇത്തവണയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിദ്യാര്‍ഥികളെ തേടിയെത്തി. ജനപ്രതിനിധി ആകുന്നതിന് മുൻപും ആയതിന് ശേഷവും മുടങ്ങാതെ ഏഴു വർഷമായി ‘ലെറ്റ്‌സ് ലേൺ’ എന്ന പേരിൽ സുമനസ്സുകളുടെ സഹായത്തോടെ ജില്ലയുടെ വിവിധ മേഖലകളിലെ നിർധനരായ ഗോത്ര വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കും ബുക്കും പേനയും പെൻസിലുമടക്കമുള്ള പഠനസാമഗ്രികൾ സൗജന്യ മായി വിതരണം ചെയ്യുന്നു.

ഇത്തവണ കരിമ്പുമ്മൽ

യൂണിറ്റ് ഇൻസ്റ്റിറ്റ്യൂഷനുമായ് സഹകരിച്ചാണ് ലെറ്റ്‌സ് ലേൺ സംഘടിപ്പിച്ചത്.

 

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നാഗമന ഗോത്ര ഊരിലെ വിദ്യാർത്ഥികളിൽ നിന്നാണ് ഈ അധ്യയന വർഷത്തെ വിതരണത്തിന്റെ തുടക്കം.

വിതരണോദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ആശ്വാസമാണ് നൽകുന്നത്.

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും പ്രധാന കോളനികൾ കേന്ദ്രീകരിച്ചാണ് പഠന സാമഗ്രികൾ വിതരണം ചെയ്യുന്നത്.

 

കാടും കടവും കടന്ന് യാത്ര ചെയ്ത് ചേകാടി പേരിക്കല്ലൂർ പോലുള്ള വന ഗ്രാമങ്ങളിലടക്കം ജുനൈദ് കൈപ്പാണിയുടെ സഹായ ഹസ്തം വിദ്യാർത്ഥികൾക്ക് നേരിട്ട് എത്തിച്ചു നൽകിയാണ് മാതൃകയാവുന്നത്.

പരുപാടിയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത്‌ അംഗം ഷൈല വിജയൻ

യൂണിറ്റ് ഡയറക്ടർമാരായ ശ്രീഹരി കാടേങ്ങര, സബിൻ പി.എം, നിധിൻ കെ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *