ഉടൻ ഡൽഹിയിലെത്താൻ മോദി; യാത്ര തിരിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഉടൻ ഡൽഹിയിലെത്താനുള്ള നരേന്ദമോദിയുടെ നിരേദശത്തെത്തുടർന്നാണ് സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിലേക്ക് തിരിച്ചത്. 12.15നുള്ള വിമാനത്തിൽ ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഡൽഹിക്കും പോകും. അദ്ദേഹം തീരുമാനിച്ചു, അനുസരിക്കുന്നു എന്നു സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു. മോദി വിളിച്ച ശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. ഉടനെത്തണമെന്ന് മോദി ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
എണ്ണായിരത്തിലധികം പേർ പങ്കെടുക്കുന്ന സത്യപ്രതിജ്‌ഞ ചടങ്ങിലേക്ക് നടൻ മോഹൻലാലിനെ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാൽ അസൗകര്യം അറിയിക്കുകയായിരുന്നു.
സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ചു. കേരള ഹൗസിലാണ് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചത്. ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണമുണ്ട്. എന്നാൽ പങ്കെടുക്കണോയെന്ന് ഇന്ത്യ മുന്നണി നേതാക്കൾ ആലോചിച്ച് തീരുമാനിക്കും.
Leave a Reply