ഹൃദയത്തിൽ തറച്ച കവിതകളുടെ ജീവസ്പന്ദനവുമായി ഷിമോദ് ഇരുളം
പുൽപ്പള്ളി: ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്ന സച്ചിദാനന്ദനെപ്പോലെ പ്രശസ്തതരായ കവികളുണ്ട്യാളത്തിന്. ആ ക്കൂട്ടത്തിൽ ഇളമുറക്കാരനാണ് ഗവൺമെൻ്റ് സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ സുൽത്താൻബത്തേരിയിലെ ഇംഗ്ലീഷ് അധ്യാപകൻ ഷിമോദ് ഇരുളം.
പുൽപ്പള്ളി, ഇരുളം ഓണി പ്പൊയിൽ ഗോപാലൻ നായരുടെയും വിലാസിനിയുടെയും മകനാണ് എഴുത്തുകാരനായ ഷിമോദ്. ഏറെ വായനക്കാരെയും നിരൂപക പ്രശംസയയും നേടിയ ഷിമോദിൻ്റെ രണ്ട് കവിതാ സമാഹാരങ്ങളാണ് കോഴിക്കോട് ഹരിതം ബുക്ക്സ് പുറത്തിറക്കിയിട്ടുള്ളത്.
ഇദ്ദേഹത്തിൻ്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘ഓർമ്മമഴ പൊള്ളുന്ന ചില്ലകൾ’ ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തതത്. കലാലയകാലം മുതൽ എഴുത്തിൽ സജീവമായിരുന്ന ഷിമോദ് കവി പവിത്രൻ തീക്കുനിയുമായി സഹോദര തുല്യമായ സൗഹൃദം സൂക്ഷിക്കുന്നു. ഷിമോദിൻ്റെ ആദ്യ കവിതാ സമാഹാരമായ ‘ഹൃദയത്തിൽ തറച്ച ചോദ്യം’ എന്ന സമാഹാരത്തിൻ്റെ അവതാരികയിൽ തീക്കുനി ഇങ്ങനെ കുറിക്കുന്നു. ” മയിൽപ്പീലികൾ മരിച്ച ആകാശത്തിരുന്നൊരാൾ ജീവിതത്തിലേയ്ക്ക് വഴി ചോദിക്കുന്നു. ചില വഴിയും വഴികാട്ടലുമാണ് ഷിമോദിൻ്റെ കവിതകൾ”.
ഓർമ്മമഴ പൊള്ളുന്ന ചില്ലകൾ എന്ന രണ്ടാമത്തെ സമാഹാരത്തിന് പ്രശസ്ത കവി കെ.സി ഉമേഷ് ബാബുവാണ് അവതാരിക കുറിച്ചത്. “ഒരു ഒറ്റയാൻ ജീവിതത്തെ അന്വേഷിക്കുന്നതിൻ്റെ ആകുലതകൾ കവിതയിലാകെയുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് സമാഹാരങ്ങളിലായി നൂറോളം കവിതകളാണ് ഷിമോദിൻ്റെതായി പുറത്തുവന്നത്.
സ്കൂൾ
തിരക്കുകൾക്കിടയിലും സാഹിത പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന ഷിമോദ് നല്ല വായനക്കാരനും യാത്രികനുമൊക്കെയാണ്.ഭാര്യ സുധ (ബെവ്‌കോ ഔട്ട് ലെറ്റ് പുൽപ്പള്ളി), മക്കൾ ദേവാനന്ദ്, ധനഞ്ജയ് .





Leave a Reply