ഓട്ടോ റിക്ഷ ഡ്രൈവർമാർക്ക് സൗജന്യമായി കണ്ണടകൾ നൽകി
മാനന്തവാടി: സീനീയർ ചേംമ്പർ മാനന്തവാടി ലീജിയൻ്റെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭയിൽ ഹാൾട്ടിംഗ് പെർമിറ്റുള്ള 100 ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സൗജന്യമായി കണ്ണടകൾ നൽകി. വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
യു പ്രതിഭ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എം വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൻ അഡ്വ.സിന്തു സെബാസ്റ്റ്യൻ, കൗൺസിലർ എം പി ശശികുമാർ, ഡോ: അപർണ്ണ, അഡ്വ. ടി വി സുഗതൻ, വി പി സന്ധ്യ എന്നിവർ സംസാരിച്ചു





Leave a Reply