കാട്ടാന മൂരിക്കിടാവിനെ ആക്രമിച്ചു
പുൽപള്ളി: വേലിയമ്പത്ത് തൊഴുത്തിൽ കെട്ടിയിട്ട 3 വയസ്സുള്ള മൂരികിടവിനെ കാട്ടനാ ആക്രമിച്ചു. കൊരഞ്ഞിവയൽ രാധാകൃഷ്ണൻ്റെ മൂരിക്കിടാവിനെ കൊമ്പ് കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. നെയ്ക്കുപ്പവനത്തിൽ നിന്നും എത്തിയ കാട്ടാനയാണ് മൂരികുട്ടിയെ കുത്തിയത്. തുടർന്ന് തൊഴുത്തും പൂർണ്ണമാറയി തകർത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.





Leave a Reply