November 10, 2026

ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവം: വേദികൾക്ക് ചെറുവയൽ രാമന്റെ സ്മരണയിൽ വയനാടൻ നെല്ലിനങ്ങളുടെ പേരുകൾ

0
IMG_20261110_105324
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ബത്തേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവ വേദികൾക്ക് പത്മശ്രീ ചെറുവയൽ രാമന്റെ സ്മരണാർത്ഥം വയനാടൻ നാടൻ നെല്ലിനങ്ങളുടെ പേരുകൾ നൽകി. പുൽപ്പള്ളി വിജയ എച്ച്.എസ്.എസിൽ 2026 നവംബർ 11, 12, 13 തീയതികളിലായി നടക്കുന്ന കലോത്സവത്തിലെ വേദികൾക്കാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ ആതിര ടി.കെ. നിർദ്ദേശിച്ച പരമ്പരാഗത നെല്ലിനങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത്. ചെമ്പാവ് (വേദി 1), ചോമാല (വേദി 2), ചിറ്റേനി (വേദി 3), ചെങ്കഴമ (വേദി 4), നവര (വേദി 5), കൈമ (വേദി 6), കൊയ്താരൻ (വേദി 7), കുങ്കുമശാലി (വേദി 8), വെളുമ്പാല (വേദി 9), രക്തശാലി (വേദി 10), കനകം (വേദി 11), കനലി (വേദി 12) എന്നിങ്ങനെയാണ് കലോത്സവ വേദികൾ നാമകരണം ചെയ്തിരിക്കുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *