രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; വൻ സ്വീകരണം ഒരുക്കി യു.ഡി.എഫ്
കൽപറ്റ: ലോകസഭാ തെരെഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ശേഷം രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും. രാവിലെ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ യു.ഡി.എഫ് നൽകുന്ന സ്വീകരണ യോഗത്തിൽ പങ്കെടുത്ത ശേഷം ഉച്ചക്ക് 2 മണിയോടെ രാഹുൽഗാന്ധി കൽപ്പറ്റയിൽ എത്തിച്ചേരും. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് ആയിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് യു.ഡി.എഫ് വലിയ സ്വീകരണം ഒരുക്കും.
വയനാടിനെ വളരെയേറെ സ്നേഹിക്കുകയും ഹൃദയത്തിൽ ചേർത്ത് നിർത്തുകയും ചെയ്ത രാഹുലിനെ വലിയ ഭൂരിപക്ഷം നൽകിയാണ് വയനാട്ടുകാർ ഇത്തവണയും തെരഞ്ഞെടുത്തത്. വായനാട്ടുകാര്‍ തനിക്ക് നൽകിയ സ്നേഹത്തിന് നന്ദി പറയാനാണ് രാഹുൽഗാന്ധി എത്തുന്നത്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മറ്റുഘടക കക്ഷികളുടെ ദേശീയ സംസ്ഥാന നേതാക്കളും സ്വീകരണ യോഗത്തിൽ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഓരോ ബൂത്തിൽ നിന്നും 25 പ്രവർത്തകരെ വീതം പങ്കെടുപ്പിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി.
ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ, ടി. സിദിഖ് എം.എൽ.എ, ഐസി ബാലകൃഷ്ണൻ എം.എൽ.എ, കെ.കെ വിശ്വനാഥൻ മാസ്റ്റര്‍, വി.എ മജീദ്, ഒ.വി അപ്പച്ചൻ, പി. പ്രഭാകരൻ നായർ, ജോസഫ് കളപ്പുരക്കൽ, വിനോദ് കുമാർ, എം.എ ജോസഫ്, പ്രവീൺ തങ്കപ്പൻ, കെ.വി പോക്കർ ഹാജി എന്നിവർ പങ്കെടുക്കും.





Leave a Reply