May 4, 2026

സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വയനാട്ടിൽ

0
20240612 173800
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന അണ്ടർ 20 യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വയനാട്ടിൽ വെച്ച് നടക്കും. കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ സംസ്ഥാന ചാമ്പ്യൻഷിപ്പാണ് വയനാട്ടിൽ വെച്ച് നടക്കുക. വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷനാണ് സംഘാടനം നിർവ്വഹിക്കുക. പതിനാല് ജില്ലകളിൽ നിന്നുമെത്തുന്ന ജില്ലാ ടീമുകൾ തമ്മിലാണ് മത്സരം. ഈ വർഷം നവംബർ മാസത്തിലാണ് ചാമ്പ്യൻഷിപ്പ്. സംസ്ഥാന യൂത്ത് അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് വയനാട് ജില്ല വേദിയാക്കുന്നത്.

 

ഏറെ ആവേശപൂർവ്വമാണ് ചാമ്പ്യൻഷിപ്പ് ഏറ്റെടുക്കുന്നതെന്നും എല്ലാവരുടെയും പങ്കാളിത്തത്തോടെ മികച്ച നിലയിൽ സംഘാടനം നിർവ്വഹിക്കുമെന്നും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് സെക്രട്ടറി ബിനു തോമസ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *