May 3, 2026

വയോജന വിരുദ്ധ റാലി നടത്തും 

0
20240612 214103
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനമായ 15-ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി നഗരത്തില്‍ റാലി നടത്തും. രാവിലെ 10-ന് എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്തുനിന്ന് കളക്ടറേറ്റിന് സമീപത്തേക്കാണ് റാലിയെന്ന് ഫോറം ജില്ലാ പ്രസിഡന്റ് ടി.വി. രാജന്‍, വൈസ് പ്രസിഡന്റ് കെ. ശശിധരന്‍, സെക്രട്ടറി ഇ. മുരളീധരന്‍, ട്രഷറര്‍ ജി.കെ. ഗിരിജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

ഫോറം യൂണിറ്റ് ഭാരവാഹികള്‍ റാലിയില്‍ അണിനിരക്കും. സമാപനയോഗം ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വയോജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഫോറം ഭാരവാഹികള്‍ പറഞ്ഞു.

 

അഞ്ചു മാസത്തെ വയോജന പെന്‍ഷന്‍ കുടിശികയാണ്. വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ ചെവി കൊടുക്കുന്നില്ല. പകല്‍ വീടുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടിയില്ല. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ റെയില്‍ യാത്രാ ഇളവ് പുനഃസ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രാലയം തയാറാകുന്നില്ല എന്നി കാര്യങ്ങൾ സമ്മേളത്തിൽ ഉന്നയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *