കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്
അപ്പപ്പാറ: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. അപ്പപാറയിലെ ഓട്ടോ ഡ്രൈവർ ശ്രീനിവാസൻ (43) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെടുക്കാനായി വനത്തിലൂടെയുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന ശ്രീനിവാസൻ കാട്ടാനയുടെ മുമ്പിൽപ്പെടുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ ശ്രീനിവാസനെ ആന കാൽ കൊണ്ട് തട്ടിയതായാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് നാട്ടുകാർ ബഹളം വെച്ചതോടെ ആന പിൻവാങ്ങി. പരിക്കേറ്റ ശ്രീനിവാസനെ വനപാലകരും, നാട്ടുകാരും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു.
Leave a Reply