May 15, 2026

മഴ കനക്കും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

0
Img 20240618 Wa00612
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലായിടത്തും ഇന്ന് മഴ ലഭിക്കുമെങ്കിലും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

രാവിലെ വിവിധ ജില്ലകളിൽ മിതമായ മഴ ലഭിക്കും. ഇന്ന് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുമുണ്ട്.

 

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, 2 കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *