October 19, 2026

വികസനം ഇല്ല: വാഴ നട്ട് പ്രതിഷേധം 

0
Img 20240618 Wa00622
By ന്യൂസ് വയനാട് ബ്യൂറോ

 

 

കണിയാമ്പറ്റ: ഗ്രാമ പഞ്ചായത്ത്‌ 15-ാം വാർഡിലെ വികസന പ്രവർത്തനങ്ങളിൽ യുഡിഫ് ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു സി പി എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട്‌ പ്രതിഷേധിച്ചു.ബ്രാഞ്ച് സെക്രട്ടറി സാമ്പശിവൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ലത്തീഫ് മേമാടൻ ഉദ്ഘാടനം ചെയ്തു.

 

വാർഡിലെ ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച എം എൽ എ യും ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെംബറും ഇലക്ഷൻ കഴിഞ്ഞു മൂന്നര വർഷമായിട്ടും വാർഡിലെ വികസനത്തിനായി നാളിതുവരെ ഒരു രൂപ വകയിരുത്തിയിട്ടില്ലന്നും എം എൽ എ പാടത്തുകുനി റോഡിനു അനുവദിച്ച ഫണ്ട് പോലും തന്നില്ലന്നും ആരോപിച്ചു.

 

വാർഡിലേക്ക് ഒരു ലോ മാസ്റ്റ് ലൈറ്റ് പോലും അനുവദിച്ചില്ലെന്നും പള്ളിമുക്ക് ഹോമിയോ റോഡിനും വില്ലേജ് ഹോമിയോ റോഡിനും ജില്ലാ പഞ്ചായത്ത്‌ മെബർ ഫണ്ട് അനുവദിച്ചില്ല എന്നും ഇത്തരം നിഷേധാത്മക നിലപാട് തുടർന്നാൽ വരും ദിവസങ്ങളിൽ വാർഡിലെ ജനങ്ങളെ അണിനിരത്തി വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *