സ്ഥമില്ലാതെ മീനങ്ങാടി പോലീസ് സ്റ്റേഷൻ
മീനങ്ങാടി: സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുകയാണ് മീനങ്ങാടി പോലീസ് സ്റ്റേഷൻ. പുതിയ പോലീസ് സ്റ്റേഷനു വേണ്ടി നൽകിയ നിവേദനങ്ങൾ വെളിച്ചം കാണാതെ ഫയലിൽ ആയിരിക്കുകയാണ്.
സൗകര്യമുള്ള സ്ഥലത്തേക്ക് പോലീസ് സ്റ്റേഷൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് കളക്ടർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ല. പോലീസ് സ്റ്റേഷനായി ഉപയോഗിക്കാൻ കഴിയുന്ന ഭൂമി ടൗണിനോട് ചേർന്നു തന്നെയുണ്ടെന്നതും കാണിച്ചാണ് നിവേദനങ്ങൾ നൽകിയത്.
ടൗണിലുള്ള പോലീസ് സ്‌റ്റേഷൻ സ്ഥല പരിമിതിയിൽ ദുരിതത്തിലാണ്. സ്റ്റേഷനിലെ രണ്ടു വാഹനങ്ങൾ പോലും ഒരുമിച്ച് സ്‌റ്റേഷനോട് ചേർന്ന് നിർത്തിയിടാൻ കഴിയില്ല. പലപ്പോഴും ദേശീയ പാതയോരത്താണ് നിർത്തിയിടുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും നിർത്താൻ സൗകര്യമില്ല. പോലീസ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടുന്ന വാഹനങ്ങൾ ദേശീയ പാതയോരത്തും ബസ് സ്റ്റാൻഡിന് ഉള്ളിലുമാണ് ഇടുന്നത്. ദേശീയ പാതയോരത്ത് വാഹനങ്ങൾ നിറയുമ്പോളും വലിയ വാഹനങ്ങൾ പിടികൂടുമ്പോഴും ബസ് സ്റ്റാൻഡിലെ ബസുകൾ കയറി പോകുന്ന ഭാഗത്താണ് ഇടുന്നത്. കൂടുതൽ വാഹനങ്ങളെത്തിയാൽ സ്റ്റാൻഡിന്റെ പ്രവർത്തനത്തെയും ബാധിക്കുന്ന അവസ്ഥയാണ്. പോലീസ് സ്‌റ്റേഷന്റെ അകത്തും സൗകര്യങ്ങളില്ല.





Leave a Reply