June 3, 2026

വീട്ടുമതിൽ തകർത്ത് കാട്ടാന

0
Img 20240619 Wa00932
By ന്യൂസ് വയനാട് ബ്യൂറോ

വേലിയമ്പം: ലക്ഷ്‌മി നിലയം ബാലാമണിയുടെ വീടിനോട് ചേർന്ന മതിലാണ് ബുധനാഴ്‌ച പുലർച്ചെ കാട്ടാന തകർത്തത്. കോൺക്രീറ്റ് ചെയ്ത‌ മതിലിന്റെ ഭൂരിഭാഗവും തകർന്നു. നിരവധി കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു.

നെയ്ക്കുപ്പ വനത്തിൽ ദിവസങ്ങളായി മേഖലയിൽ കാട്ടാന ശല്യം വർധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും പ്രതിരോധ നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. കഴിഞ്ഞയാഴ്ച വേലിയമ്പം സ്കൂകൂളിന് സമീപം കാട്ടാന പശുത്തൊഴുത്ത് തകർത്ത് മൂരിക്കിടാനിവെ ആക്രമിച്ച് കൊന്നിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ നാശനഷ്‌ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. കൃഷിനാശമുണ്ടായ കർഷകർക്ക് സഹായം നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *