May 14, 2026

‍ഫോട്ടോ അനാച്ഛാദനവും യാത്രയയപ്പും നടത്തി

0
20240620 160641
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് പ്രസ്‌ക്ലബില്‍ ഫോട്ടോ അനാച്ഛാദനവും യാത്രയയപ്പും വെല്‍ഫെയര്‍ ഫണ്ട് അംഗത്വം ചേര്‍ക്കല്‍ ഉദ്ഘാടനവും നടത്തി. പരിപാടി മാതൃഭൂമി ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് എം കമല്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. അകാലത്തില്‍ വിടപറഞ്ഞ മനോരമ ന്യൂസ് ഡ്രൈവര്‍ മേലേപീടികയില്‍ ഹംസയുടെ ഫോട്ടോ അനാച്ഛാദനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.എം കൃഷ്ണകുമാര്‍ നടത്തി.

 

വെല്‍ഫെയര്‍ ഫണ്ട് അംഗത്വം ചേര്‍ക്കല്‍ ഉദ്ഘാടനം ഒ.ടി അബ്ദുല്‍ അസീസ്, ഇല്ല്യാസ് പള്ളിയാല്‍ എന്നിവര്‍ക്ക് പാസ്ബുക്ക് കൈമാറി പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് നിര്‍വഹിച്ചു. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിരമിക്കുന്ന ജന്മഭൂമി ബ്യൂറോചീഫ് കെ സജീവനും, സ്ഥലംമാറിപ്പോകുന്ന മാതൃഭൂമി ബ്യൂറോ ചീഫ് കെ.പി ഷൗക്കത്തലി, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ചെറിയാന്‍ വര്‍ഗീസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുഹൈല്‍ മുഹമ്മദിനുമാണ് യാത്രയയപ്പ് നല്‍കിയത്.

 

കെ സജീവനുള്ള ഉപഹാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ജെയിംസ് കൈമാറി. കെ.പി ഷൗക്കത്തലിക്ക് പി.വി ഉല്ലാസ്, ചെറിയാന്‍ വര്‍ഗീസിന് കെ.എസ് മുസ്തഫ, സുഹൈല്‍ മുഹമ്മദിന് അനീസ് അലി എന്നിവര്‍ ഉപഹാരം നല്‍കി. പി.വി ഉല്ലാസ്, ഒ മുസ്തഫ, ടി.എം ജെയിംസ്, സന്തോഷ് പിള്ള, കെ.എസ് മുസ്തഫ, പ്രബിജേഷ് ഫോര്‍ത്ത്, ഒ.ടി അബ്ദുല്‍ അസീസ്, പി.എം കൃഷ്ണകുമാര്‍, ഷമീര്‍ മച്ചിങ്ങല്‍, ജാഷിദ് കരീം, തസ് ലീം, പ്രേമലത തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും അനന്തു ആരിഫ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *