May 14, 2026

ടാറ്റ നെക്‌സോണ്‍ 7 ഇന്‍ 7 ആഘോഷം വയനാട്ടിലും

0
20240620 162435
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും ജനപ്രീതി നേടിയ മോഡലായ നെക്‌സോണിന്റെ പിറവിയുടെ ഏഴാം വര്‍ഷത്തില്‍ ടാറ്റ നെക്‌സോണ്‍ 7 ഇന്‍ 7 ആഘോഷം വയനാട്ടിലും. മറീന മോട്ടോഴ്‌സ് കൈനാട്ടി ഷോറൂം സെയില്‍സ് ഹെഡ് ബിജു ചാക്കോ, സീനിയര്‍ കസ്റ്റമര്‍ കണ്‍സള്‍ട്ടന്റ് കെ.ബി അനില്‍കുമാര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ എം.എച്ച് ജാഫര്‍ ദാസിഖ്, ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ സി.കെ മൊയ്തീന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 15 മുതല്‍ 30 വരെ ബുക്ക് ചെയ്യുന്ന ടാറ്റ വാഹനങ്ങള്‍ക്ക് 30000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ഒപ്പം വാഹനങ്ങള്‍ക്ക് 10 വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വായ്പാ സൗകര്യവും ലഭിക്കും. നിലവില്‍ ഏഴ് വര്‍ഷം കൊണ്ട് ഏഴ് ലക്ഷത്തിലധികം നെക്‌സോണുകളാണ് വിവിധ വേരിയന്റുകളിലായി രാജ്യത്തിന്റെ നിരത്തിലിറങ്ങിയിട്ടുള്ളത്.

 

ഓഫര്‍ പ്രഖ്യാപനത്തിന് പിന്നാലെ 4000ത്തിലധികം ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ടാറ്റയുടെ വാഹനങ്ങള്‍ക്ക് ലഭിച്ചെന്നും വയനാട്ടില്‍ നിലവില്‍ 10ലധികം വാഹനങ്ങള്‍ ഈ ഓഫറില്‍ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വിവിധ ഓഫറുകള്‍ നിലവിലുണ്ടെന്നും മറീന മോട്ടോഴ്‌സ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *