May 14, 2026

പ്ലസ് വൺ സീറ്റിനായി 86,025 വിദ്യാർഥികൾ; ശേഷിക്കുന്നത് 1,332 സീറ്റ്

0
Img 20240621 Wa00312
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ക്ലാസുകൾ ഈ മാസം 24-ന് തുടങ്ങാനിരിക്കെ 86,025 വിദ്യാർഥികളാണ് മലബാർ ജില്ലകളിൽ സീറ്റ് കിട്ടാതെ പുറത്ത് നിൽക്കുന്നത്. മലബാർ ജില്ലകളിൽ മാത്രം ആകെ 2,46,032 അപേക്ഷകരാണ് ആകെയുളളത്.

 

എന്നാൽ ആകെ സീറ്റുകളുടെ എണ്ണം 1,60,037 ആണ്. ഇനി പുറത്തു നിൽക്കുന്ന പതിനായിരങ്ങൾക്ക് ആകെ ശേഷിക്കുന്ന സീറ്റുകളുടെ എണ്ണം 1,332 ആണ്. അൺ എയ്‌ഡഡ് സ്‌ഥാപനങ്ങളെ ആശ്രയിച്ചാൽ പോലും മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് സർക്കാരിന്റെ തന്നെ കൈവശമുളള കണക്കുകളിൽ നിന്ന് വ്യക്തം. വിദ്യാഭ്യാസ മേഖലയിൽ അനന്തസാധ്യതകളാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്ന് സർക്കാർ പറയുമ്പോഴും വർഷാ വർഷം കേൾക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനാകാത്തത് സർക്കാരിന്റെ കഴുവുകേട് തന്നെയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *