July 18, 2026

പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി; സീതാപഥ സ്മൃതി യാത്ര നാളെ

0
IMG-20260718-WA0008
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. പുൽപ്പള്ളി മുരിക്കന്മാര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന തീര്‍ഥയാത്ര ‘സീതാപഥ സ്മൃതി യാത്ര’ ഞായറാഴ്ച നടക്കും. രാമായണവുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങളിലൂടെ കാല്‍നടയായി യാത്ര ചെയ്ത് ദര്‍ശനം നടത്തുന്നതാണ് സീതാപഥ സ്മൃതി യാത്ര.

ഞായറാഴ്ച രാവിലെ എട്ടിന് പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച് ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, വെള്ളാട്ടുതറ, ഹനുമാന്‍കോവില്‍, ചേടാറ്റിന്‍കാവ്, എരിയപ്പള്ളി ബൊന്മഥന്‍കാവ്, ആശ്രമക്കൊല്ലി വാല്മീകി ആശ്രമം, മുനിപ്പാറ എന്നിവിടങ്ങളിലെ ദര്‍ശനത്തിനുശേഷം ഉച്ചയോടെ തിരികെ സീതാദേവി ക്ഷേത്രത്തിലെത്തിച്ചേരും. യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 26 ഞായറാഴ്ച രാവിലെ പത്തിന് ക്ഷേത്രം അഗ്രശാലയില്‍ രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി മത്സരങ്ങള്‍ നടത്തും. യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, പൊതുവിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് സംഘടിപ്പിക്കുന്ന രാമായണ സത്രത്തില്‍ എസ്. പ്രബോധകുമാര്‍ പ്രഭാഷണം നടത്തും. ഓഗസ്റ്റ് ഒന്‍പതിന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ അഖണ്ഡ രാമായണ പാരായണം, വൈകുന്നേരം 6.30ന് വിശേഷാല്‍ ഭഗവതി സേവ തുടങ്ങിയവയുണ്ടാകും.

സീതാപഥ സ്മൃതിയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പുല്പള്ളി മുരിക്കന്മാര്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. വിജേഷ്, രാമായണ മാസാചരണ കമ്മിറ്റി പ്രസിഡന്റ് ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, ജന. സെക്രട്ടറി ഷിബു കെ.അമൃത, വിജയന്‍ കുടിലില്‍, വിക്രമന്‍ എസ്.നായര്‍, പി.ആര്‍. തൃദീപ്കുമാര്‍, എന്‍. പ്രഭാകരന്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *