July 18, 2026

“ജലം അമൂല്യമാണ് അത് പാഴാക്കരുത്”; ജെ.സി. ഐ പുൽപ്പള്ളി വാട്ടർ സേവിംഗ് ക്യാമ്പയിന് തുടക്കമായി

0
IMG-20260718-WA0012
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ജലസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ജെ സി. ഐ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ “ജലം അമൂല്യമാണ് അത് പാഴാക്കരുത്” എന്ന സന്ദേശവുമായി വാട്ടർ സേവിംഗ് ക്യാമ്പയിന് തുടക്കമായി.

പുൽപ്പള്ളി സ്പാഗോ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ജെ.സി ഐ ഇന്ത്യ സോൺ 19 ഇസഡ് വി പി മൊവിൻ മോഹൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ പുൽപ്പള്ളി പ്രസിഡന്റ് ലിയോ പി ഡി സി അധ്യക്ഷത വഹിച്ചു. ബാബുരാജേഷ്, സുമേഷ് എം.ജി., മനോജ് ഇല്ലിക്കൽ, സിജോ , ജയപ്രകാശ് വി. ആർ, സജീവൻ, തോമസ് എ. സി സിനീഷ് മണപ്പാട്ട് നേതൃത്വം നൽകി.

ജലത്തിന്റെ ഓരോ തുള്ളിയും വിലപ്പെട്ടതാണെന്നും, വീടുകളിലും സ്ഥാപനങ്ങളിലും ജലം മിതമായി ഉപയോഗിച്ച് വരുംതലമുറയ്ക്കായി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഭാരവാഹികൾ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ “ജലം അമൂല്യമാണ്… അത് പാഴാക്കരുത്” എന്ന സന്ദേശമുള്ള ബോർഡുകൾ സ്ഥാപിക്കുകയും പൊതുജനങ്ങളിൽ ജലസംരക്ഷണ ബോധവൽക്കരണം നടത്തുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *