അരുണമലയിലും, വട്ടക്കുണ്ടിലും മൾട്ടി പർപ്പസ് സെൻ്ററുകൾ
കൽപ്പറ്റ: കേന്ദ്ര പട്ടികവർഗ്ഗ വികസന വകുപ്പ്, പ്രധാനമന്ത്രി ജൻ ജാതി ആദിവാസി ന്യായ മഹാ അഭിയാൻ (പിഎം ജൻമൻ) പദ്ധതിയുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ അരുണ മലയിലും വൈത്തിരി പഞ്ചായത്തിലെ വട്ടക്കുണ്ടിലും മൾട്ടി പർപ്പസ് സെന്ററുകൾക്ക് ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖ് അറിയിച്ചു.
കാട്ടുനായക്ക, ചോലനായക്ക വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മൾട്ടി പർപ്പസ് സെൻ്ററുകൾക്ക് ഒരു കോടി 20 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഈ സെൻ്ററുകൾ പഠനമുറി അംഗനവാടി കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
സമഗ്ര വികസനത്തിന്റെ ഭാഗമായി വീടില്ലാത്തവർക്ക് വീടുകൾ, വൈദ്യുതി ലഭിക്കാത്തവർക്ക് വൈദ്യുതി ലഭ്യമാക്കുക, മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശങ്ങളിൽ മൊബൈൽ നെറ്റ് വർക്ക് ലഭ്യമാക്കുക, ജല ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ ജലം ലഭ്യമാക്കുക ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ആദ്യഘട്ടമായിട്ടാണ് മൾട്ടി പർപ്പസ് സെന്ററുകൾ അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി മുൻ എംപി രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിൽ ശക്തമായിട്ടുള്ള സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും എംഎൽഎ പറഞ്ഞു.





Leave a Reply