November 14, 2026

ഒളിമ്പിക് ഡേ റൺ നടത്തി

0
Img 20240622 Wa00882
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും, ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു.

 

9-മണിക്ക് കൽപ്പറ്റ കാനറാ ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് അവസാനിച്ചു. ഒളിമ്പിക് ഡേ റണ്ണിൽ രാഷ്ട്രീയ- സാംസ്‌കാരിക-സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജന സംഘടന പ്രവർത്തകർ, കായിക സംഘടനകൾ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു.

 

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു ഫ്ലാഗ് ഓഫ് ചെയ്തു. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യധാർഡ്യം പങ്കെടുപ്പിച്ച് പൊതുജനങ്ങൾക്കായി സ്ഥാപിച്ച സെൽഫി കോർണറിൻ്റെ ഉദ്ഘാടനം ഒളിമ്പ്യൻ ടി. ഗോപി ഉദ്ഘാടനം ചെയ്തു.

 

ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീഖ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പത്മകുമാർ, ഭരണസമിതി അംഗങ്ങളായ എഡി ജോൺ, പി.കെ അയ്യൂബ്, വിജയി ടീച്ചർ, സാജിദ് എൻ.സി, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സതീഷ് കുമാർ.ടി, കളരി അസോസിയേഷൻ പ്രതിനിധി കുട്ടികൃഷ്ണ ഗുരുക്കൾ, കരാട്ടേ അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേ മഠം, അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, വുഷു അസോസിയേഷൻ സെക്രട്ടറി, യോഗ അസോസിയേഷൻ സെക്രട്ടറി എം. സൈത്, ടെന്നിര ഷറഫുദ്ധീൻ, ടെന്നി കോയ്റ്റ് അസോസിയേഷൻ സെക്രട്ടറി ലൂയിസ് എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *