ഡോ. ജിൻസി സരിലിന് ഡോക്ട്ടേറേറ്റ് ലഭിച്ചു
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ പുഷ്പകൃഷിക്കാരുടെ മാർക്കറ്റിംഗിലെ സാധ്യതകൾ, വെല്ലുവിളികൾ, പരിമിതികൾ എന്നിവയെ കുറിച്ചുള്ള ഗവേഷണത്തിൽ നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിൻസി സരിലിന് ഡോക്ടറേറ്റ് ലഭിച്ചു.
തമിഴ്നാട് ഭാരതീയർ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രൗഡൻസ് കോളേജിൽ ഡോ. ഗോമതിയുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്. നീലഗിരിയിലെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും അനുയോജ്യമായ പുഷ്പകൃഷിയുടെ വിപണനമേഖലയിൽ കർഷകർ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുഷ്പകൃഷി ജില്ലയിലെ പ്രധാന കാർഷിക മേഖലകളിലൊന്നായതിനാൽ, ഈ ഗവേഷണം കർഷകർക്കും കാർഷിക നയരൂപകർത്താക്കൾക്കും ഏറെ പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷ.
വാത്യാട്ട് സണ്ണിയുടെയും മേരിയുടെയും മകളാണ്.
ഭർത്തവ് നീലഗിരി കോളേജ് കായിക വിഭാഗം മേധാവി ഡോ. സരിൽ വർഗീസ് . മക്കൾ: എവലിൻ, എസ്തർ.





Leave a Reply