മാനന്തവാടി മെഡിക്കൽ കോളേജ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: വ്യാപാരി വ്യവസായി സമിതി
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി മാനന്തവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി ടൗണിൽ കോഴിക്കോട് റോഡിൽ ബാത്ത് റൂം സൗകര്യം ഏർപ്പെടുത്തണമെന്നും വ്യാപാര ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ഉള്ള കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം സർക്കാരിനോടും അധികൃതരോടും ആവശ്യപ്പെട്ടു. പ്രസിഡൻ്റ് എ.വി. മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സമിതി ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ മുൻസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ചടങ്ങിൽ ആദരിച്ചു. ടി.കെ. പുഷ്പൻ, എം.ആർ. സുരേഷ്, കെ.പി. ശ്രീധരൻ, കെ.എം. അബ്ദുൾ സലീം, സിനി ബാബു, റെജീന പടയൻ, കെ.വി. രാജു, അബ്ദുൾ മുത്തലിഫ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി എ.വി. മാത്യു (പ്രസിഡൻ്റ്), രുഗ്മണി വിനു, ഷാജി ഫിലിപ്പ് (വൈസ് പ്രസിഡൻ്റുമാർ), കെ.ജി. സുനിൽ (സെക്രട്ടറി), കെ. ജിനു, കെ.പി. പ്രദീപൻ (ജോയിൻ്റ് സെക്രട്ടറിമാർ), സി.എച്ച്. റഷീദ് (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.





Leave a Reply