രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരമായി കോഴിക്കോട്; ഔദ്യോഗികമായി പ്രഖ്യാപിച്ചു
കോഴിക്കോട്: യുനെസ്കോ സാഹിത്യനഗരമായി തിരഞ്ഞെടുത്ത കോഴിക്കോടിന് ഇനി ഈ പദവി സ്വന്തം. ഞായറാഴ്ച വൈകീട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്‌ദുറഹിമാൻ സാരക ജൂബിലി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി.
2023 ഒക്ടോബർ 31-നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്. നാലുവർഷത്തെ പ്രവർത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്.
മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാർക്കുകളുമെല്ലാം സാഹിത്യ- സാംസ്കാരിക പരിപാടികൾക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാൻഡിങ് യാഥാർഥ്യമാക്കുക തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടക്കും.
Leave a Reply